ടാങ്കറിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ടു; കൂട്ടിയിടിച്ചത് 48 വാഹനങ്ങള്‍


പൂനെ: നാവാലെ പാലത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ കൂട്ടിയിടിച്ചത് 48 വാഹനങ്ങള്‍.
നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ 48 ലാണ് ഈ വലിയ വാഹന കൂട്ടിയിടി നടന്നത്.
പൂനെയിലേക്ക് പോവുകയായിരുന്ന ടാങ്കറിന്റെ ബ്രേക്ക് തകരാറിലാവുകയും നവലെ പാലത്തില്‍ വച്ച് നിരവധി വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് സംശയിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോഡിന്‍റെ ചരിവും വാഹനങ്ങളുടെ അമിതവേഗവും കാരണം നവലേ പാലം ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുകയാണ് അധികൃതര്‍.
സംഭവത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചത് ഉള്‍പ്പെടെ 48 വാഹനങ്ങള്‍ക്കെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായി പൂനെ മെട്രോപൊളിറ്റിക്കല്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഎംആര്‍ഡിഎ) അഗ്നിശമന വിഭാഗം അവകാശപ്പെട്ടു. 48 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറയുന്നത്.