കേരളത്തിൽ സിപിഎം തകരുന്ന കാലം അതിവിദൂരമല്ല; മുഖ്യമന്ത്രിയുടെ കാലത്തോടെ തന്നെ സിപിഎം ഇല്ലാതാവും: കെ സുരേന്ദ്രൻ

single-img
30 September 2024

കേരളത്തിൽ കള്ളക്കടത്ത് സംഘങ്ങൾ അഴിഞ്ഞാടിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ പിന്തുണയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കള്ളക്കടത്തുകാരെ സഹായിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനിന്നും മുഖ്യമന്ത്രി നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണെന്നും അദ്ദേഹം പറഞ്ഞു .

കഴിഞ്ഞ എട്ട് വർഷമായി കള്ളക്കടത്ത് സംഘടനകളെ അകമഴിഞ്ഞ് മുഖ്യമന്ത്രി സഹായിച്ചു. പി വി അൻവർ ഉൾപ്പെടെയുള്ളവരെ വളർത്തിയത് പിണറായുടെ മൂശയിലാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്തെ സിപിഎം തകരുന്ന കാലം അതിവിദൂരമല്ല.

മുഖ്യമന്ത്രിയുടെ കാലത്തോടെ തന്നെ സിപിഎം ഇല്ലാതാവും. 2026 ൽ സംസ്ഥാനത്ത് സർക്കാറുണ്ടാക്കാനുള്ള പ്രവർത്തനമാണ് ബിജെപി ഇപ്പോൾ നടത്തുന്നത്. കള്ളക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി രാജിവെച്ച് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ രാജി വെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.