കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്; മമ്മൂട്ടിയുടെ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ

26 October 2023

സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മേക്കപ്പ് മാറ്റിയതിന് ശേഷമുള്ള മമ്മൂട്ടിയുടെ യഥാർത്ഥ ചിത്രം എന്ന പേരിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. മുഖമാകെ ചുളിവ് വീണ്, നരച്ച മീശയും പകുതി കഷണ്ടിയുമായുള്ള മമ്മൂട്ടിയുടേതായിരുന്നു ഈ ചിത്രം. എന്നാലിതാ, ഈ ഫോട്ടോയ്ക്ക് പിന്നിലെ സത്യം പുറത്തു വന്നിരിക്കുകയാണ്.
ശരിക്കും ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. ഇതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോയാണിത്. മമ്മൂട്ടിയുടെ പിആർഒയായ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്” എന്ന കുറിപ്പോടെയാണ് ഫോട്ടോഷോപ്പ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് റോബർട്ട് കുറിച്ചിരിക്കുന്നത്.