മണപ്പുറം ഫിനാന്‍സിന്‍റെ ഉദയ്പൂര്‍ ശാഖ കൊളളയടിച്ചു
30 August 2022
ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സിന്‍റെ ഉദയ്പൂര്‍ ശാഖ കൊളളയടിച്ചു. 20 കിലോ സ്വര്‍ണം കവര്‍ച്ച സംഘം തട്ടി എടുത്തു.
10 ലക്ഷം രൂപയും കൊള്ളക്കാര്‍ കൊണ്ടു പോയി. തോക്കും ആയി എത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച
മണപ്പുറം ഉദയ്പൂര്‍ ശാഖയിലെ കവര്‍ച്ചയെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയെന്ന് ഉദയ്പൂര്‍ എസ് പി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ് പി അറിയിച്ചു