അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കം
19 January 2024
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കം കുറിക്കും .ടൂർണമെന്റിന്റെ 15-ാം പതിപ്പാണിത്. അയര്‍ലന്‍ഡും യുഎസ്എയും തമ്മിലാണ് ആദ്യ മത്സരം. ഇതോടൊപ്പം ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.
ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് രണ്ട് മത്സരങ്ങളും നടക്കുക. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമൊപ്പം ഗ്രൂപ്പില്‍ അയര്‍ലന്‍ഡും അമേരിക്കയുമുണ്ട്. 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് 24 ദിവസം നീണ്ടുനില്‍ക്കും. ആകെ 41 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഫെബ്രുവരി 11നാണ് ഫൈനല്‍. അഞ്ച് തവണ അണ്ടര്‍ 19 ചാമ്പ്യന്മാരായ ഇന്ത്യയാണ് കൂടുതല്‍ തവണ ലോകകപ്പ് നേടിയിട്ടുള്ളത്.
ഇന്ത്യ കളിക്കുന്ന ആദ്യ മത്സരം നാളെ ബംഗ്ലാദേശിനെതിരെയാണ്. രാജസ്ഥാന്‍ സ്വദേശിയായ ഉദയ് ശരണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍.