കാസർകോട് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത തകർന്നു വീണു

29 October 2022

കാസര്‍കോട്: ദേശീയപാത വികസനത്തിന്‍്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ അപകടം.
അടിപ്പാത തകര്‍ന്നുവീഴുകയായിരുന്നു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.
അപകടത്തില്‍ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്.
ഇവിടെ രാത്രിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാറില്ല. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരുന്നതിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.