രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു

2 December 2022

ഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലായി ഉയര്‍ന്നത്. 8.96 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ മാസം ഇത് 7.21 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ നിരക്ക് താഴ്ന്നു. 8.04 ശതമാനത്തില്‍ നിന്ന് 7.55 ശതമാനമായാണ് താഴ്ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ നഗരമേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നു. 7.2 ശതമാനമായാണ് കുറഞ്ഞത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 9.8 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.