യെമനിൽ വ്യോമാക്രമണം നടത്തി അമേരിക്ക- ബ്രിട്ടൻ സഖ്യം

single-img
19 October 2024

യെമനിലെ പ്രശസ്ത തുറമുഖ നഗരമായ ഹൊദൈദയിൽ അമേരിക്ക- ബ്രിട്ടൻ സഖ്യത്തിൻ്റെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തി . പ്രദേശത്താകെ രണ്ട് ആക്രമണങ്ങൾ നടന്നതായി ഹൂതി നേതൃത്വം നൽകുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റാസ്‌ ഇസ എന്ന പ്രദേശത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. പ്രദേശത്ത് ഉഗ്ര സ്‌ഫോടനങ്ങൾ നടന്നതിന്റെ ശബ്ദം കേട്ടതായി ഹൊദൈദയിൽ താമസിക്കുന്ന ചിലർ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.അതേസമയം ഈ വിഷയത്തിൽ യുഎസൊ യുകെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ആക്രമണത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടെന്നുള്ള യാതൊരു വിവരങ്ങളും പുറത്ത് വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ സനയിലും വടക്കൻ നഗരമായ സാദയിലും ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഭൂഗർഭ ആയുധ സംഭരണികൾക്ക് നേരെ തങ്ങളുടെ സൈന്യം വ്യോമാക്രമണം നടത്തിയതായി വ്യാഴാഴ്ച യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.