കോടതി വരാന്തയില്‍ വെച്ച് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു
30 April 2023
കോടതി വരാന്തയില്‍ വെച്ച് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു.
രാമനാഥപുരം കാവേരി നഗറില്‍ കവിത (36) ആണ് മരിച്ചത്.ഇക്കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു ആക്രമണം. കോയമ്ബത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വരാന്തയില്‍ വെച്ച് ഭര്‍ത്താവ് ശിവകുമാര്‍ (42) കവിതയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശിവകുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടില്‍ എത്തിയതാണ്. ശിവകുമാര്‍ ലോറി ഡ്രൈവറാണ്.