നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും
10 November 2022
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിലച്ച വിസ്താരം തുടരന്വേഷണ റിപ്പോര്‍ട്ടുകൂടി സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് തുടങ്ങുന്നത്.
സജിത്, ലിന്‍റോ എന്നീ രണ്ടുപേരെയാണ് വിസ്താരത്തിന് ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത് സജിത്തായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോര്‍ട് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളില്‍ വിചാരണ.