ആർഎസ്എസ് രാഷ്ട്ര സേവനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ വലുത്: ആര്‍ ശ്രീലേഖ
14 October 2024
രാഷ്ട്രത്തിന്റെ സേവനത്തിനായി ആർഎസ്എസ് ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണെന്ന് കഴിഞ്ഞ വാരം ബിജെപി അംഗത്വം സ്വീകരിച്ച മുൻ ഡിജിപി ആര്‍ ശ്രീലേഖ. കഴിഞ്ഞ ദിവസം നടന്ന ആർഎസ്എസ് പൂജപ്പുര നഗരത്തിന്റെ വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ .
ദുഷ്ടശക്തികൾ രാജ്യത്തെ തകർക്കുന്നുവെന്നും അവർക്കെതിരെ കരുതൽ വേണമെന്നും തിന്മയ്ക്കെതിരേയുള്ള പോരാട്ടത്തിൽ വടിയെടുക്കുന്നതിൽ തെറ്റില്ലെന്നും ശ്രീലേഖ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇരുട്ടിനെ അകറ്റി വെളിച്ചം കൊണ്ടുവരാൻ നമുക്കി വിജയദശമിദിനത്തിൽ കഴിയണമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.