മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യൂട്യൂബറെ കണ്ടെത്തി

single-img
12 September 2022

ഭോപ്പാല്‍: മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പതിനാറുകാരിയായ യൂട്യൂബറെ കണ്ടെത്തി.

മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിനിയായ കാവ്യയെ ആണ് കാണാതായത്. മദ്ധ്യപ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്.

യൂട്യൂബില്‍ ‘ബിന്‍ഡാസ് കാവ്യ’ എന്ന പേരിലുള്ള അക്കൗണ്ടില്‍ നാല്‍പ്പത്തിനാല് ലക്ഷം ഫോളോവേഴ്‌സാണുള്ളത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് പിന്നാലെ വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടി ട്രെയിനില്‍ കയറി മദ്ധ്യപ്രദേശിലേക്ക് പോയെന്ന വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ പരിശോധന നടത്തുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഇടാര്‍സിയില്‍ നിന്ന് കുഷിനഗര്‍ എക്‌സ്‌പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.