എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന മോഷണം; രണ്ട് പേര്‍ കസ്റ്റഡിയില്‍
6 October 2024
സാഹിത്യകാരൻ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന മോഷണത്തിൽ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഒരു പുരുഷനും സ്ത്രീയുമാണ് പൊലീസ് പിടിയിലായത് . ഇവരിൽ സ്ത്രീ എം ടിയുടെ വീട്ടിലെ ജോലിക്കാരിയാണെന്ന് സംശയമുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
തങ്ങളുടെ വീട്ടില്‍ മോഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എം ടിയുടെ ഭാര്യ സരസ്വതിനൽകിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത് . വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രംപതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 22 നും 30 നും ഇടയില്‍ മോഷണം നടന്നതായിട്ടായിരുന്നു സംശയം.