ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കാൻ ഉദ്ദേശിക്കുന്നില്ല; തിരിച്ചുവരുമെന്ന് രോഹിത് ശർമ്മ

single-img
9 January 2023

ടീമിലെ സീനിയർ താരങ്ങൾക്ക് ടി20 മാച്ചുകളിൽ ബിസിസിഐ വിശ്രമം നൽകുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ ടി20 ഫോർമാറ്റ് ക്രിക്കറ്റ് നിർത്തിയോ എന്ന ചോദ്യം സ്ഥിരമായി ഉയരാറുണ്ട്.. ഇപ്പോഴിതാ, അതിനു തന്നെ മറുപടി പറഞ്ഞിരിക്കുകയാണിപ്പോൾ.

രോഹിതിന്റെ വാക്കുകൾ: .”ഞാൻ ട്വന്റി 20 മത്സരങ്ങളിൽ നിന്ന് മാറിനിൽക്കാൻ ഉദ്ദേശിക്കുന്നില്ല. തുടർച്ചയായി വരുന്ന എല്ലാ മത്സരങ്ങളിലും കളിക്കുക എന്നത് പ്രായോഗികമല്ല . വിശ്രമം എന്നത് വളരെ അത്യാവശ്യമാണ്. അടുത്തുതന്നെ ന്യൂസീലൻഡിനെതിരേ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര വരുന്നുണ്ട്. ഐ.പി.എല്ലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം”. – രോഹിത് പറഞ്ഞു.

നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി20 മത്സരങ്ങളിലൊന്നിൽ പോലും രോഹിത് കളിച്ചിരുന്നില്ല. അതിനു പിന്നാലെയായിരുന്നു താരം ടി20 ഫോർമാറ്റിൽ നിന്ന് പൂർണമായും മാറി നിൽക്കുന്നു എന്ന വാർത്ത പരന്നത്.