തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ട്: ഹൈബി ഈഡന്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
27 November 2022
![](https://www.evartha.in/wp-content/uploads/2022/11/haibi.gif)
ശശി തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ശശിതരൂരിനെ പുകഴ്ത്തി സംസ്ഥാനത്തെ യുവനേതാക്കൾ.തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ടെന്ന് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ ഹൈബി ഈഡന്‍ പറഞ്ഞു.
ശശി തരൂരിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും തരൂര്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആളെന്നും ഹൈബി ഈഡന്‍ പറഞ്ഞു. മാത്രമല്ല, തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒപ്പമുള്ളവരെയല്ല എതിരാളികളെയാണ് ഫൗൾ ചെയ്യേണ്ടതെന്ന് മാത്യുകുഴൽനാടൻ പരോക്ഷ വിമർശനം ഉയർത്തി. ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് സ്റ്റാറാകുന്നതെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പക്ഷേ ഗോളി നന്നാവണമെന്നും പാര്‍ട്ടിയില്‍ ഗോളി പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും പ്രതികരിച്ചു.