മന്ത്രി അബ്ദുറഹ്മാന്റെ പേരിൽ തന്നെ തീവ്രവാദി ഉണ്ട്; വിവാദ പരാമർശവുമായി ലത്തീൻ രൂപത പുരോഹിതൻ


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ലത്തീൻ അതിരൂപത. ശനിയാഴ്ച ഉണ്ടായ സംഘർഷം സിപിഎമ്മിന്‍റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് നടന്നതെന്ന് വിഴിഞ്ഞം തുറമുഖ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് .
സീ പോര്‍ട്ട് കമ്ബനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫിഷറീസ് മന്ത്രി അബ്ദുറഹിമാനേയും പുരോഹിതൻ വിമർശിച്ചു. മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദി ഉണ്ടെന്ന വിവാദ പരാമർശവും പുരോഹിതൻ നടത്തി.
വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയ സർക്കാർ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിരട്ട് ഏറാൻമൂളികളായ അനുയായികളോട് മതിയെന്നും തങ്ങളോട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനക്കാരുടെ കേന്ദ്രമായി മാറിയെന്നും പിണറായി വിജയൻ നേരിട്ട് നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും ഫാദർ തിയോഡോഷ്യസ് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെയും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്‍റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് കഴിഞ്ഞ ദിവസം ഗുണ്ടകൾ അഴിഞ്ഞാടിയതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉയർത്തി. 500 രൂപയും ബിരിയാണിപ്പൊതിയും നൽകി കൊണ്ടുവന്ന ഗുണ്ടകളാണ് അവിടെ അക്രമം അഴിച്ചുവിട്ടതെന്നും പോലീസ് നോക്കി നിന്നെന്നും ഫാദർ തിയോഡോഷ്യസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രചാരണാര്‍ഥം വഴിഞ്ഞം സീ പോര്‍ട്ട് കമ്ബനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫിഷറീസ് മന്ത്രി.
ഒരാഴ്ചയെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ഇത് സര്‍ക്കാരിന്റെ വാക്കാണ്. ഒരു തൊഴിലാളിയുടെ പോലും ഒരിറ്റ് കണ്ണീര്‍ വീഴാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം.ഇതിലും വലിയ തടസങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ഗെയില്‍ ദേശീയ പാത തടസങ്ങള്‍ മാറിയതെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ സമരാനുകൂലികള്‍ തല്ലി തകര്‍ത്തു. വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കി. സംഘഷത്തില്‍ 36 പൊലീസുകാര്‍ക്കും 8 സമരാനുകൂലികള്‍ക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാരിനെതിരെ സമര സമിതി നിലപാട് കടുപ്പിച്ചു. ഈ സാഹചര്യത്തില്‍ കൂടി ആണ് ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സെമിനാറില്‍ നിന്ന് മാറി നില്‍ക്കുന്നത്