വൃത്തികേടുകളൊന്നും നടക്കുന്നില്ല; ടെലിവിഷൻ സീരിയൽ രംഗത്ത് ഒരു പ്രശ്നവും ഇല്ല: നടി കാമ്യ പഞ്ചാബി

single-img
3 September 2024

കേരളത്തിൽ സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ തുടർ വിവാദത്തിൽ പ്രതികരണവുമായി പ്രശസ്ത സീരിയൽ നടി കാമ്യ പഞ്ചാബി . ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടെലിവിഷൻ സീരിയൽ രംഗത്ത് ഒരു പ്രശ്നവും ഇല്ലെന്ന് കാമ്യ പഞ്ചാബി അഭിപ്രായപ്പെട്ടു

കാമ്യ പഞ്ചാബിയുടെ വാക്കുകൾ ഇങ്ങിനെ :

“വിനോദ വ്യവസായത്തിലെ വളരെ സുരക്ഷിതമായ ഇടം ടെലിവിഷനാണെന്ന് എനിക്ക് തോന്നുന്നു. ലൈംഗികാതിക്രമം ഇവിടെ നടക്കുന്നില്ല. എന്തെങ്കിലും നടക്കുന്നെങ്കിൽ അത് പരസ്പര സമ്മതത്തോടെയാണ് . ഒരു വേഷം വാഗ്ദാനം ചെയ്ത് ആർക്കപ്പമെങ്കിലും ഉറങ്ങിയെന്ന് ആരും ആരോടും പറയില്ലെന്നും നടി കൂട്ടിച്ചേർത്തു.

അതേപോലെ തന്നെ, ചില അഭിനേതാക്കൾക്ക് മോശം പെരുമാറ്റം നടത്തിയാൽ അവരോട് വ്യക്തമായി പറഞ്ഞാൽ അവർ അതിരുകൾ ലംഘിക്കില്ല. “പെൺകുട്ടികൾ എന്ന് പറഞ്ഞാൽ ഭ്രാന്ത് പിടിക്കുന്ന ചിലരുണ്ട്, പക്ഷേ ആരും ആരെയും നിർബന്ധിക്കുന്നില്ല, ഇത്തരം കാര്യങ്ങൾ തങ്ങൾക്ക് സംഭവിച്ചിട്ടുണ്ടെന്ന് പറയുന്ന ചിലരെ എനിക്കറിയാം. എന്നാൽ ഒരു പെൺകുട്ടി അത് ആഗ്രഹിക്കുന്നില്ലെങ്കിൽ അത് സംഭവിക്കില്ല. ടെലിവിഷൻ വ്യവസായത്തിൽ ഇത് സംഭവിക്കുന്നില്ല. എനിക്ക് സിനിമകളെക്കുറിച്ചോ ഒടിടിയെക്കുറിച്ചും അറിയില്ല” കാമ്യ പഞ്ചാബി പറഞ്ഞു.