വയനാട്ടിൽ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; കുട്ടികൾ ബന്ധുക്കളുടെ സംരക്ഷണത്തിൽ: മന്ത്രി വീണ ജോർജ്

single-img
7 August 2024

ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇപ്പോൾ വയനാട്ടിൽ ഇല്ലെന്ന് സംസ്ഥാന മന്ത്രി വീണ ജോർജ്. കുട്ടികളെ ദത്ത് എടുക്കുന്നതിനായി ധാരാളം അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഈ വിശദീകരണം.

ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും അവർ എല്ലാവരുംതന്നെ ബന്ധുക്കളുടെ സംരക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു . ചെറിയ കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയ വിശാലത കൊണ്ടാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി അതിന് പ്രത്യേക നന്ദിയും അറിയിച്ചു