ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ല; യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേ: സുരേഷ് ഗോപി

23 July 2024

മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തില്‍ യുവാക്കുകളില്ലേയെന്നും യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് ചോദിച്ചു .
സംസ്ഥാന സര്‍ക്കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ല. നിലവിൽ 150 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുള്ളത് മതിയാകില്ല. കോഴിക്കോട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ150 ഏക്കര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.