കുവൈറ്റിലേക്ക് ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണ ജോർജ് പോയിട്ട് കാര്യമില്ല: ഗവർണർ

14 June 2024

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻറെ കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിക്കാത്തതിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണ ജോർജ് പോയിട്ട് കാര്യമില്ല.
നിലവിൽ കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.ദുരന്തത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. അതേസമയം വീണ ജോർജിന് കേന്ദ്രം അനുമതി നിഷേധിച്ചതിൻറെ നിയമവശം തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.