സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ രാഷ്ട്രീയമില്ല; ഒഴിച്ചത് ശീതള പാനീയം

30 March 2024

കണ്ണൂർ ജില്ലയിലെ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി . ബീച്ചില്‍ കുപ്പി പെറുക്കുന്ന ചാല പടിഞ്ഞാറേക്കര ഷാജി അണയാട്ടാണ് അറസ്റ്റിലായത്. ഇയാള്‍ ഒഴിച്ചത് രാസ വസ്തുവല്ലെന്നും ശീതള പാനീയമാണെന്നും പൊലീസ് വ്യക്തമാക്കി.
അതുകൊണ്ടുതന്നെ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറയുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ഷാജിയെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബീച്ചിൽ നിന്നും പെറുക്കിയെടുത്ത കുപ്പികളില്‍ ബാക്കിയുണ്ടായിരുന്ന ശീതള പാനീയമാണ് ഇയാള്‍ സ്മൃതി കുടീരത്തില്‍ ഒഴിച്ചത്.