ആലപ്പുഴ മണ്ഡലത്തില്‍ വിജയം ആർക്ക് എന്ന് പ്രവചനത്തിനില്ല: വെള്ളാപ്പള്ളി നടേശന്‍
ഈ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തില്‍ വിജയം ആർക്കായിരിക്കുമെന്നു എന്നു പ്രവചനത്തിനില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുൻ തവണത്തെപ്പോലെ ഫലപ്രവചനത്തിനില്ല. ശരിയായി പ്രവചിച്ചപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. എന്നാൽ തെറ്റിയപ്പോള്‍ ബ്ലേഡ് അയച്ചു തന്നു. അതിനാൽ ഇത്തവണ പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അതേസമയം , തെരഞ്ഞെടുപ്പിൽ തുഷാര്‍ വെള്ളാപ്പള്ളി വിജയിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുന്ന ആരെങ്കിലും പരാജയപ്പെടുമെന്ന് പറയുമോ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. കേന്ദ്രത്തില്‍ ഇക്കുറിയും എന്‍ഡിഎ ഭരണം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ സിപിഎമ്മിലെ ഇ പി ജയരാജന്‍ വിഷയത്തില്‍ കൂടിക്കാഴ്ച്ചയുടെ കാര്യം പാര്‍ട്ടിയോട് പറഞ്ഞെങ്കില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നിലവിൽ ആലപ്പുഴയില്‍ സാധ്യത ആര്‍ക്കെന്ന് പറയാനാകില്ല. മൂന്നുപേരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കും. ചേര്‍ത്തലയില്‍ ബിജെപി വോട്ട് കൂടും. ഫലം വോട്ട് എണ്ണുമ്പോഴേ പറയാന്‍ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.