കൂടുതല്‍ പറയാനിവിടെ ഒന്നും ഇല്ലല്ലോ, പൂജ്യമല്ലേ; ബിജെപിയുടെ കേരളത്തിലെ സീറ്റ് എണ്ണത്തെ പരിഹസിച്ച് ഷാഫി പറമ്പില്‍

13 February 2023

കേരളത്തെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഷാഫി മറുപടി നല്‍കിയത്.കൂടുതല്‍ പറയാനിവിടെ ഒന്നും ഇല്ലല്ലോ, പൂജ്യമല്ലേ എന്ന അടിക്കുറിപ്പോടെ അമിത് ഷായുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് കൊണ്ടായിരുന്നു പരിഹാസം.
നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ കേരളത്തില്‍ ബിജെപിയുടെ സീറ്റെണ്ണത്തെയാണ് ഷാഫി കുറിപ്പിലൂടെ ഉദ്ദേശിച്ചത്.അതേസമയം, കേരളം തൊട്ടടുത്താണ് കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.