സിനിമാ നിര്‍മാണ യൂണിറ്റുകളില്‍ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ല; വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

29 November 2022

തിരുവനന്തപുരം: സിനിമാ നിര്‍മാണ യൂണിറ്റുകളില്‍ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി.
ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടു പോലും ഐസിസിയുടെ പ്രവര്‍ത്തനം പേരിനു മാത്രമാണെന്നും അവര്‍ പറഞ്ഞു.
ഒരു സിനിമാ ലൊക്കേഷനിലെ ഐസിസിയുടെ തലപ്പത്ത് പുരുഷനെയാണ് നിയമിച്ചത്. ശരിയായ രീതിയില്‍ ഐസിസിയുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സിനിമാ നിര്‍മാണത്തിന് അനുമതി നല്‍കാവു.
കേരളത്തില്‍ നിലവിലുള്ള സ്ത്രീ സുരക്ഷാ നിയമം പോലും ഉറപ്പാക്കാനാകാത്തത് ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.