പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ ഔദ്യോഗിക വാഹനമില്ല; ഓട്ടോയിൽ കയറി യാത്ര ചെയ്ത് സുരേഷ് ഗോപി

single-img
24 October 2024

പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ന് മണ്ണാറശാല ക്ഷേത്രത്തിൽ പുരസ്കാര ദാന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി സുരേഷ് ഗോപി.

പരിപാടിക്ക് ശേഷം പുറത്തെത്തിയപ്പോൾ , തന്റെ വാഹനം പാർക്ക് ചെയ്തിടത്ത് കാണാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പിന്നാലെ മന്ത്രി സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷ വരുത്തി അതിൽ കയറി യാത്ര ചെയ്യുകയായിരുന്നു . കുറച്ചു ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക വാഹനമെത്തി. പിന്നാലെ ഓട്ടോയിൽ നിന്നിറങ്ങിയ മന്ത്രി കാറിൽ യാത്ര തുടരുകയും ചെയ്തു.