കോൺഗ്രസിൽ ഇനി ഉണ്ടാവുക പ്രാണികളുടെ ഘോഷയാത്ര; അവിടെ ആർക്കും നിൽക്കാൻ കഴിയില്ല: മന്ത്രി മുഹമ്മദ്‌ റിയാസ്

single-img
19 October 2024

കോൺഗ്രസിൽ ഇനി ഉണ്ടാവുക പ്രാണികളുടെ ഘോഷയാത്രയെന്നും, അവിടെ ആർക്കും നിൽക്കാൻ കഴിയില്ലെന്നും മന്ത്രി മുഹമ്മദ്‌ റിയാസ്. കോൺഗ്രസിൽ നിന്നും പുറത്തായവർക്കെതിരെയുള്ള കെപിസിസി പ്രസിഡൻ്റ് കെ. സുധാകരന്റെ പ്രാണി പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മുഹമ്മദ്‌ റിയാസ്.

കോൺഗ്രസിൽ നിന്ന് രാജിവെച്ചു വന്നവരെക്കുറിച്ച് മര്യാദയില്ലാതെ സംസാരിക്കുന്നു. കോൺഗ്രസിൽ ഓരോ ദിവസവും ഓരോ പൊട്ടിത്തെറിയാണ്. ബിജെപിയുമായി കോൺഗ്രസ്‌ നടത്തുന്ന നാടകങ്ങളാണ് പുറത്തുവരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുയോജ്യമാണെന്നും റിയാസ് കൂട്ടിച്ചേ‍ർത്തു. സരിന്റെ സ്ഥാനാർഥിത്വം ന്യായീകരിച്ച മുഹമ്മദ്‌ റിയാസ്, വ്യക്തിയുടെ ഇന്നലെകൾ മറന്നു സിപിഎം സ്വീകരിക്കുമെന്നും വ്യക്തമാക്കി. രാഷ്ട്രീയത്തെ വ്യക്തിപരമായി കാണുന്നില്ല. അത്തരം വ്യക്തികളോട് വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.