മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ ഒഴിവാക്കി ഗവർണറുടെ വാർത്താ സമ്മേളനം
കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഇന്ന് രാവിലെ വ്യക്തമാക്കിയ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ പ്രവേശനം നൽകിയത് ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് മാത്രം. ഒഴിവാക്കിയതിൽ മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ ചാനലുകൾ ഉൾപ്പെടുന്നു.
താൻ മാധ്യമങ്ങളോട് സംസാരിക്കണമെങ്കിൽ ആദ്യം രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്ന് രാവിലെ പറഞ്ഞിരുന്നു. ഇതുപ്രകാരം ഏതാണ്ട് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചെങ്കിലും മീഡിയവണ്‍, കൈരളി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ ചാനലുകള്‍ക്ക് അനുമതി നൽകിയില്ല.
സര്വകലാശാശാ വിസിമാരുടെ രാജിക്കാര്യത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഇന്ന് ഗവർണർ അധിക്ഷേപിച്ചിരുന്നു.കേരളത്തിൽ ഉള്ളത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ഗവർണറുടെ ആക്ഷേപം. നിങ്ങളുടെ കൂട്ടത്തിൽ ആരാണ് ശരിയായ മാധ്യമപ്രവർത്തകൻ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.