എന്റെ കുടുംബത്തെ അവർ അപായ പെടുത്തും; ലൈഗര്‍ പരാജയത്തിനു പിന്നാലെ വിതരണക്കാരുടെ ഭീഷണിയെന്നു ലൈഗര്‍ സംവിധായകൻ

single-img
28 October 2022

ലിയ പ്രതീക്ഷയോടെ തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍.

പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം തിയറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു. ഇപ്പോള്‍ തന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് സംവിധായകന്‍. വിതരക്കാര്‍ക്കെതിരെയാണ് പരാത്.

സിനിമ പരാജയപ്പെട്ടതോടെ തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തണം എന്നാവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്റെ ഹെെദരാബാദിലെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനും വിതരണക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അതിനിടെയാണ് ഭീഷണിയുണ്ടെന്നും ജൂബിലി ഹില്‍സിലെ വസതിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പുരി ജഗന്നാഥ് രംഗത്തെത്തിയത്.

കരാര്‍ പ്രകാരമുള്ള പണം താന്‍ മുഖ്യ വിതരണക്കാരനായ വാരങ്കല്‍ ശ്രീനു കൊടുത്തുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ജഗന്നാഥ് പറയുന്നത്. ഇയാള്‍ സഹ വിതരണക്കാര്‍ക്ക് പണം നല്‍കിയില്ലെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജഗന്നാഥ് വ്യക്തമാക്കി. തന്റെ കുടുംബത്തിനെ അപായപ്പെടുത്താന്‍ ശ്രീനു ശ്രമിക്കുമെന്നും സംവിധായകന്‍ ആരോപിച്ചു. 85കാരിയായ അമ്മയും 46കാരിയായ ഭാര്യയും മകളും മാത്രമാണ് ഇപ്പോള്‍ വീട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സഹനിര്‍മാതാവു കൂടിയായ പുരി ഇപ്പോള്‍ മുംബൈയിലാണ് താമസിക്കുന്നത്.

വന്‍ ബജറ്റില്‍ വമ്ബന്‍ താരനിരയിലാണ് ചിത്രം ഒരുക്കിയത്. വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ചിത്രത്തില്‍ അനന്യ പാണ്ഡ്യയാണ് നായികയായത്. അതിഥി താരമായി ഇതിഹാസ താരം മൈക്ക് ടൈസണും എത്തിയിരുന്നു. ആദ്യ ദിനം 25 കോടിയോളം ആഗോളതലത്തില്‍ നേടിയിരുന്നു. എന്നാല്‍ ആദ്യ ദിനം മുതല്‍ക്കേ നെഗറ്റീവ് റിവ്യൂ വരാന്‍ തുടങ്ങിയതോടെ ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു.