കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായി;യുവാവ് അറസ്റ്റില്‍

25 March 2023

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്.
പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടക്കാട് ഇരവിചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടില്‍ വിഷ്ണു സുരേഷിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെയും അമ്മയുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണില്‍നിന്നു പെണ്‍കുട്ടിയുടെ ഫോണിലേക്ക് തുടര്‍ച്ചതായി ഫോണ്‍കോളുകള്‍ എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വിഷ്ണുവിലേക്ക് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.