തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം
നിയമനക്കത്ത് വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി-സി.പി.എം ഏറ്റുമുട്ടൽ. നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.സലീമിനെ ബിജെപിക്കാര്‍ പൂട്ടിയിട്ടു. സലീമിെന മോചിപ്പിക്കാൻ സിപിഎം കൗൺസിലർമാർ നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
അതിനു പിന്നാലെ മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ ഈ വാതിൽ അടച്ചുപൂട്ടി. പുറത്ത് പൂട്ടിയിട്ട ബിജെപി കൗൺസിലർമാരെ പൂട്ടുപൊളിച്ച് അകത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ ഒരു ബിജെപി കൗൺസിലർക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. ഇദ്ദേഹത്തെ പുറത്തെത്തിച്ചു.