തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണക്കേസിലെ പ്രതികളെ പിടികൂടാനാകാതെ പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണക്കേസിലെ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മംഗലപുരത്ത് പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെയും, ഗുണ്ടാ നേതാക്കളായ ഓം പ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ഇതുവരെയും പൊലീസിന് പിടികൂടാനായിട്ടില്ല.
പണത്തിനായി കഴക്കൂട്ടം സ്വദേശിയായ യുവാവിനെ തട്ടികൊണ്ടുപോയ കേസിലെ രണ്ടു പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മംഗലപുരം പൊലീസിന് നേരെ ആക്രമണമുണ്ടായത്. പൊലീസിനെ ആക്രമിച്ച് നാടന്‍ ബോംബെറിഞ്ഞ ഷെമീര്‍, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുവാവിനെയും തട്ടികൊണ്ടുപോയത്. പൊലീസിനെ ആക്രമിച്ച ഷെമീറിനെ മാത്രമാണ് അറസ്റ്റ് ചെയ്ത്. ഷെരീഫും മററ് ഗുണ്ടകളും ഒളിവിലാണ്. കഴക്കൂട്ടത്ത് നിഖില്‍ എന്ന ചെറുപ്പക്കാരനെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ലഹരി കച്ചവടത്തിലെ പണമിടാപാടെന്നാണ് സൂചന. നിഖിലിന്റെ സഹോദരന്‍ കഞ്ചാവ് കേസില്‍ ജയിലാണ്. ബംഗല്ലൂരില്‍ നിന്നും എംഡിഎംഎ എത്തിക്കാന്‍ ഷെമീര്‍ അഞ്ചു ലക്ഷം നിഖിലിന്റെ സഹോദരന് നല്‍കിയിരുന്നു. ഇത് തിരിച്ചു കിട്ടാനാണ് നിഖിലിനെ തട്ടികൊണ്ടുപോയത്.
നഗരത്തിലുണ്ടായ ഗുണ്ടാ ആക്രമണത്തിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഗുണ്ടാ നേതാക്കളായ ഓം പ്രകാശും, പുത്തന്‍പാലം രാജേഷും ഇപ്പോഴും ഒളിവിലാണ്. പാറ്റൂരില്‍ നിധിനെന്ന ബില്‍ഡറെ ആക്രമിച്ച കേസില്‍ അഞ്ച് പേരാണ് അതുവരെ അറസ്റ്റിലായത്. ഓംപ്രകാശിന്റെ സംഘത്തില്‍ പെട്ട സുബ്ബരാജ്, അഭിലാഷ് എന്നിവരാണ് ഏറ്റവുമൊടുവില്‍ പിടിയിലായത്.
സാമ്ബത്തിക തര്‍ക്കമാണ് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലിന് കാരണമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും, എന്താണ് കൃത്യമായ കാരണമെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് പൊലീസ് പോകുന്നില്ല. പാറ്റൂര്‍ ആക്രമണക്കേസില്‍ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എതിര്‍ ചേരിയില്‍പ്പെട്ട നിധിനെ ആക്രമിച്ച ശേഷം കയ്യില്‍പുരണ്ട രക്തത്തിന്റെ ചിത്രങ്ങള്‍ ഗുണ്ടാ സംഘം വാട്സ് ആപ്പി വഴി ഓം പ്രകാശിന് അയച്ചുകൊടുത്തിരുന്നുവെന്നാണ് കണ്ടെത്തല്‍.
ആക്രമണ സമയത്ത് ഓം പ്രകാശ് കാറിലുണ്ടായിരുന്നുവെന്നാണ് നിധിന്റെ മൊഴി. ഇതി്നറെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ പേട്ട പൊലീസ് എട്ടാം പ്രതിയാക്കിയത്. എന്നാല്‍ ഓം പ്രകാശ് സ്ഥലത്തുണ്ടായിരുന്നുവെന്ന കാര്യത്തില്‍ പൊലിസ് ഇപ്പോള്‍ സംശയമുണ്ട്. നേരിട്ട് ഓപ്പറേഷനിറങ്ങാതെ ഗൂഡാലോനയില്‍ പങ്കെടുത്തുവെന്നാണ് സംശയം. ഗൂഡാലോചനയില്‍ പങ്കെടുത്തിനുള്ള തെളിവുകളാണ് പൊലിസ് ഇതേവരെ ലഭിച്ചിട്ടുള്ളത്. അക്രമിസംഘം സഞ്ചരിച്ച കാര്‍ ഓം പ്രകാശിന്‍െറ ഫ്ലാറ്റില്‍ നിന്നാണ് കണ്ടെത്തിയത്.