99 എം എൽ എ മാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ല: കെ സുരേന്ദ്രൻ

single-img
21 December 2023

കേരളാ പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് സ്വന്തം കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിച്ചും സംസ്ഥാനത്തെ സർവകലാശാലകളിൽ നിയമവാഴ്ച ഉറപ്പു വരുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാർ 2026 വരെ മുന്നോട്ടു പോകില്ല, പിണറായി സർക്കാർ എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുകയാണ്.

സംസ്ഥാനത്തെ പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ -ഡി.വൈ എഫ് ഐ ക്രിമിനലുകൾ നിയമം കയ്യിലെടുക്കുകയാണ്. ഈ രീതിയിലാണ് സർക്കാർ മുന്നോട്ടു പോകുന്നതെങ്കിൽ 99 എം.എൽ.എ മാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ല. കെ സുരേന്ദ്രൻ പറഞ്ഞു.