രക്ഷാദൗത്യത്തില്‍ തെറ്റും ശരിയും നോക്കേണ്ട സമയമല്ല ; ഇപ്പോള്‍ തൊഴിലാളിയുടെ ജീവനാണ് പ്രധാനം: കെ മുരളീധരൻ

single-img
14 July 2024

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തില്‍ തെറ്റും ശരിയും നോക്കേണ്ട സമയമല്ല ഇതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവിൽ തൊഴിലാളിയുടെ ജീവനാണ് പ്രധാനം.

മാലിന്യം നീക്കുന്നതിൽ ഉൾപ്പെടെ നഗരസഭയുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. ഇനി ഭാവിയില്‍ ഇതുപോലെയുള്ള വീഴ്ചകള്‍ ഉണ്ടാകരുതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.