പ്രധാനമന്ത്രി പഠിച്ചിരുന്നത് ഇവിടെയാണ്; അഭിമാനത്തോടെ പറയാന്‍ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്: ഉദ്ധവ് താക്കറെ

single-img
3 April 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ രേഖകൾ പരസ്യമാക്കാത്ത വിഷയത്തില്‍ പരിഹാസവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ.പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന നിലയില്‍ ആ കോളജ് അഭിമാനിക്കുകയല്ലേ വേണ്ടിയിരുന്നതെന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിക്കുന്നു.

നമ്മുടെ രാജ്യത്ത് ബിരുദമുള്ള ധാരാളം ചെറുപ്പക്കാര്‍ക്കു ജോലിയില്ല. പ്രധാനമന്ത്രിയോടാവട്ടെ ബിരുദം കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 25,000 രൂപ പിഴ ചുമത്തി എന്നും ഉദ്ധവ് പരിഹസിച്ചു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പഠിച്ചിരുന്നതാണെന്ന് അഭിമാനത്തോടെ പറയാന്‍ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്? എന്നും ഉദ്ധവ് ചോദിക്കുന്നു..

പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ട പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.