മസാല ബോണ്ട് കേസിൽ തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ല: ഇഡി
12 February 2024
കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ. തോമസ് ഐസക്കിന് നൽകിയ സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹർജിയ്ക്കെതിരെ ഇഡി സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
അന്വേഷണ ഭാഗമായി ആവശ്യപ്പെട്ട രേഖകൾ പോലും തോമസ് ഐസക് നൽകാൻ തയാറാകുന്നില്ലെന്ന് ഇഡി ആരോപിച്ചു. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ഇക്കാര്യത്തിൽ ഹൈക്കോടതിയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും ഇഡി പറയുന്നു. വിഷയത്തിൽ തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി എതിർസത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.