മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

9 August 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ.പാലോട് പേരയം സ്വദേശിയായ ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്ന് വൈകിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് ഇയാൾ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയത്.