മൂന്ന് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; പഞ്ചാബിൽ സർക്കാർ സ്‌കൂൾ അധ്യാപകനെ അറസ്റ്റുചെയ്തു

28 January 2023

പഞ്ചാബിലെ ഹോഷിയാർപൂർ സർക്കാർ മിഡിൽ സ്‌കൂളിലെ ഒരു അധ്യാപകനെ മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തതായി പോലീസ് ശനിയാഴ്ച അറിയിച്ചു. സ്കൂൾ സമയത്ത് മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചതിന് സത്നാം സിംഗ് എന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തതായി സബ് ഇൻസ്പെക്ടർ (എസ്ഐ) കമൽജിത് സിംഗ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവം പെൺകുട്ടികൾ മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. പരാതിയിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.