ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

5 August 2023

ദില്ലി: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കുൽഗാം ജില്ലയിലെ ഹനാൻ മേഖലയിലാണ് ഇന്ന് പുലർച്ചയോടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.