രഹസ്യ സ്വഭാവമുള്ള രേഖ; തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് പുറത്തുവിടില്ലെന്ന് പോലീസ്

single-img
13 October 2024

ഇത്തവണത്തെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് പുറത്തുവിടില്ലെന്ന് പോലീസ്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് എഡിജിപി അജിത് കുമാർ അഞ്ച് മാസത്തിനു ശേഷം സമർപ്പിച്ച റിപ്പോർട്ട് നൽകാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

രഹസ്യ സ്വഭാവമുള്ള രേഖയെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാകാശ അപേക്ഷ നിരസിച്ചത്. വിഷയത്തിൽ തുടരന്വേഷണം നടത്തുന്നുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി. തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവിടില്ലെന്ന് പോലീസ് അറിയിച്ചത്.

രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറുന്ന വിഭാഗത്തില്‍ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പൊതു വിവരാവകാശ ഓഫിസർ നൽകിയിരിക്കുന്ന വിശദീകരണം.