വന്നിരിക്കുന്നത് തൃശൂർ എടുക്കാൻ വേണ്ടി തന്നെ; ജൂൺ 4ന് തൃശൂരിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നത്: സുരേഷ് ഗോപി

30 March 2024

താൻ ഇത്തവണ തീർച്ചയായും തൃശൂർ എടുക്കും എടുത്തിരിക്കുമെന്ന് എൻഡിഎ തൃശൂർ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും ജൂൺ 4ന് തൃശൂരിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലൂടെ കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു.
മുഖ്യമന്ത്രിക്ക് സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേപോലെ തന്നെ മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ സഹകരണ മേഖലയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.