ജമ്മു കശ്മീരിൽ സൈന്യത്തിന്റെ പ്രത്യേക അധികാരം നിയമം നീക്കം ചെയ്യുന്ന കാലം വരും: കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്
ജമ്മു കശ്മീരിൽ നിന്ന് ഇന്ത്യൻ സായുധ സേനയുടെ പ്രത്യേക അധികാര നിയമം നീക്കം ചെയ്യുന്ന ഒരു കാലം വരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . സംശയമുള്ളവർ ഏതുനിമിഷവും സൈന്യത്തിന് അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക അധികാരങ്ങൾ എഎഫ്എസ്പിഎ നൽകുന്നു. കൊല്ലാനുള്ള അവകാശം, കലാപവിരുദ്ധ പ്രവർത്തനങ്ങളിൽ സ്വത്ത് കൈവശപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഉൾപ്പെടെ വിപുലമായ അവകാശങ്ങൾ നിയമം അനുവദിച്ചു നൽകുന്നത്.
” രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കലാപം അവസാനിപ്പിക്കുന്നതിലും വിജയം കൈവരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിനാലാണ് അവിടെയെല്ലാം എഎഫ്എസ്പിഎ നീക്കം ചെയ്തത്. ഇപ്പോൾ ജമ്മു കാശ്മീരിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം നീക്കം ചെയ്യുന്ന കാലം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” – രാജ്‌നാഥ് സിംഗ് പറഞ്ഞു.
നിലവിൽ ജമ്മു കശ്മീർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ് എന്നിവയാണ് എഎഫ്എസ്പിഎ നിയമത്തിന് കീഴിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ. അയൽ രാജ്യങ്ങളുമായുള്ള അതിർത്തി പ്രദേശങ്ങളിലെ വികസനത്തെക്കുറിച്ച് സംസാരിച്ച പ്രതിരോധ മന്ത്രി അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്ര സർക്കാരിന്റെ മുൻഗണനയെന്ന് പറഞ്ഞു.
“1962 ൽ നിന്ന് ഞങ്ങൾ നിരവധി പാഠങ്ങൾ പഠിച്ചു. അതുകൊണ്ടാണ് ഞങ്ങൾ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത്. അടൽ ടണൽ ഈ വസ്തുതയുടെ സാക്ഷ്യമാണ്. മറ്റ് പല അതിർത്തി പദ്ധതികളും നടക്കുന്നുണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ നല്ല അടിസ്ഥാന സൗകര്യങ്ങൾ അർഹിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഞങ്ങളുടെ തന്ത്രപ്രധാനമായ സ്വത്താണ്.”-അദ്ദേഹം കൂട്ടിച്ചേർത്തു.