വയനാട് ദുരന്ത ബാധിതർക്കായി 5,55,555 രൂപ മുഖ്യമന്ത്രിക്ക് കൈമാറി ടിസ

single-img
18 August 2024

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് തും റൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഒമാൻ സമാഹരിച്ച തുകയായ അഞ്ച് ലക്ഷത്തി അമ്പത്തി അയ്യായിരത്തി അഞ്ചുറ്റി അമ്പത്തി അഞ്ച് രൂപ മുഖ്യമന്ത്രിക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി .

ടിസ പ്രതിനിധികളായ സുമയ്യ സലാം, ഫൗസിയ ഷജീർ, ഗോപിനാഥ്‌ എന്നിവർ കഴക്കൂട്ടം എംഎൽഎ കടകമ്പള്ളി സുരേന്ദ്രന്റെയും സിപിഎം തുണ്ടത്തിൽ ബ്രാഞ്ച് സെക്രട്ടറി സുധീറിന്റെയും സാനിധ്യത്തിലായിരുന്നു തുക മുഖ്യമന്ത്രിക്ക് കൈമാറിയത് . .

ഷജീർഖാൻ ( പ്രസിഡന്റ്), ബൈജു തോമസ് ( ജനറൽ സെക്രട്ടറി), അബ്ദുൽ സലാം ( ട്രഷറർ) , റാസൽ മുഹമ്മദ് ( രക്ഷാധികാരി) എന്നിവരാണ് തും റൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷന് ഒമാനിൽ നിലവിൽ നേതൃത്വം നൽകുന്നത് .