ഉറപ്പിക്കാം; അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തും
സൗഹൃദ മത്സരത്തിനായി അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് ഉറപ്പായി . സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ഈ കാര്യത്തിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ടീം ഇവിടേക്ക് എത്തുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് അര്‍ജന്റീന അക്കാദമികള്‍ സ്ഥാപിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. നേരത്തെ , മെസിയടക്കമുള്ള അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വലിയ ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ കേന്ദ്രസർക്കാർ അവസരം നഷ്ടപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഇതിനെ തുടർന്നായിരുന്നു സംസ്ഥാന സർക്കാർ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ കേരളത്തിനെ ഉൾപ്പെടെ പരാമര്‍ശിച്ച് നന്ദിയറിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് രംഗത്തെത്തിയിരുന്നു.