കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സി ഐ ടി യുവിന്‍റെ സമരം

single-img
6 March 2023

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സി ഐ ടി യുവിന്‍റെ സമരം.

തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്‍റെ മുഴുവന്‍ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അകത്ത് കയറാന്‍ അനുവദിക്കില്ലെന്ന് കെഎസ്‌ആര്‍ടിഇഎ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ പത്തിന് സമരം തുടങ്ങും. അതിനിടെ സിഐടിയു യൂണിയനെ അനുനയിപ്പിക്കാന്‍ ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച.

തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്ബളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഫെബ്രുവരി മാസത്തിലെ ശമ്ബളത്തിന്‍റെ പകുതിയാണ് കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയില്‍ നിന്നാണ് ശമ്ബളം നല്‍കിയത്. എതിര്‍പ്പുള്ള സിഐടിയുവിനെ ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.


എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുമ്ബ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കണമെന്നായിരുന്നു കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിന് ഹൈക്കോടതി നല്‍കിയ അന്ത്യശാസനം. ശമ്ബളം നല്‍കാനുള്ള മാര്‍ഗം കെഎസ്‌ആര്‍ടിസിയ്ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടി രൂപ ധവവകുപ്പില്‍ നിന്ന് കെഎസ്‌ആര്‍‍ടിസിയുടെ അക്കൗണ്ടിലെത്തിയത്. ഈ തുകയില്‍ നിന്നാണ് ഫെബ്രുവരി മാസത്തിലെ പാതി ശമ്ബളം നല്‍കിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സര്‍ക്കാര്‍ സഹായമായി 100 കോടിയാണ് കെഎസ്‌ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്നത്. ജനുവരി മാസത്തില്‍ കിട്ടാനുണ്ടായിരുന്ന 50 കോടിയില്‍ നിന്ന് 30 കോടിയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്.