ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
9 April 2024

നടക്കാനിരിക്കുന്ന പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും, പത്തൊൻപതാം ലോകസഭ തെരഞ്ഞെടുപ്പ് വേണോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ‘നമ്മുടെ രാജ്യത്ത് പാർലമെൻ്ററി സംവിധാനം രാജ്യത്ത് നിലനിൽക്കണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഹിന്ദുവും ഹിന്ദുത്വയും രണ്ടും രണ്ടാണ്. ഫാസിസത്തെ തടയുക എന്നതാണ് ഈ തെരഞ്ഞെടുപ്പിൻ്റെ മൗലികമായ ചുമതല’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

‘ഇലക്ട്രൽ ബോണ്ടിലൂടെ പണം വാങ്ങിയ ബിജെപിയുടെ കഥ പുറത്ത് വരാതിരിക്കാനാണ് പൗരത്വഭേതഗതി നിയമം തിടുക്കപ്പെട്ട് നടപ്പിലാക്കിയത്. ഇന്ത്യയെ ഒരു മതരാഷ്ടമാക്കുക എന്നതാണ് പൗരത്വഭേതഗതി നിയമത്തിൻ്റെ ഉള്ളടക്കം.

കേരളം ഇന്ത്യയ്ക്ക് മാതൃകയാകുന്ന നിലപാട് സ്വീകരിച്ച സംസ്ഥാനമാണ്. കേരള നിയമസഭ ഈ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന പ്രമേയം പാസാക്കി. കേരളം നിയമം നടപ്പിലാക്കേണ്ടിവരും എന്ന് കോൺഗ്രസ് പറയുമ്പോൾ അവരുടെ നയം വ്യക്തമാണ്’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.