അരിക്കൊമ്പന് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ: അരിക്കൊമ്പന് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പന് ആവശ്യമായ ചികിത്സ ഉറപ്പാക്കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണം എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ. ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബാണ് കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി നൽകിയത്.
അതേസമയം വനത്തിൽ നിന്നും പുറത്തു വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യവും വൈകുകയാണ്. അരിക്കൊമ്പനിപ്പോഴും ഷൺമുഖ നദിക്കരയിൽ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ്. രണ്ടു ദിവസം ക്ഷീണിതനായിരുന്നു. ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അവസാനം സിഗ്നൽ ലഭിക്കുമ്പോൾ മേഘമല ഭാഗത്തേക്കാണ് ആനയുടെ സഞ്ചാരം.
നദീതീരത്ത് നിന്നും ഉൾവനത്തിലേക്ക് കയറിപ്പോകാത്തത് ആവശ്യത്തിന് വെള്ളം കിട്ടുന്നതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങി ആക്രമണം നടത്തിയാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ദൗത്യസംഘത്തെ സഹായിക്കാൻ മുതുമലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദിവാസി സംഘത്തെയും എത്തിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുതകൾ. തുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്.
വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരികൊമ്പന്റെ സഞ്ചാരം. കാട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ മത്രമേ മയക്കുവെടി വെക്കാൻ സാധിക്കുകയുള്ളൂ. അരികൊമ്പന്റെ തുമ്പി കൈയിലേറ്റ മുറിവ് ഗുരുതരമല്ലെന്നും റിപ്പോർട്ടുകളുണ്ട്.