ആര്യാടന്‍ മുഹമ്മദിനു പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാട് ഇന്ന് വിട നൽകും

single-img
26 September 2022

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്ബൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ 9 മണിയോടെയാണ് ഖബറടക്കം.

സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൂന്ന് തവണ മന്ത്രിയായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. നിലമ്ബൂര്‍ മുക്കട്ട വലിയ ജമാഅത് പള്ളിയില്‍ രാവിലെ 9 മണിയോടെയാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

വാര്‍ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നിലമ്ബൂരുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ വിടപറഞ്ഞത്. തുടര്‍ന്ന് നിലമ്ബൂരിലെ വീട്ടിലും, മലപ്പുറം ഡിസിസി ഓഫീസിലുമായി നടന്ന പൊതുദര്‍ശന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

രാഹുല്‍ ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം തുടങ്ങി പ്രമുഖ നേതാക്കള്‍ ഇന്നലെ തന്നെ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.