ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബ്ബിലേക്ക്
മലയാള സിനിമാ വ്യവസായത്തിലെ ബോക്സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് ടൊവിനോ തോമസ് . ടോവിനോ നായകനായ അജയന്റെ രണ്ടാം മോഷണം. റിലീസ് ചെയ്തു 12 ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 87 കോടിയില്‍ എത്തി . ഇനി വരുന്ന വീക്കെന്‍ഡോടു കൂടി അജയന്റെ രണ്ടാം മോഷണം നൂറ് കോടി ക്ലബില്‍ എത്തുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
ഇത്തവണത്തെ ഓണം റിലീസായി സെപ്റ്റംബര്‍ 12 നാണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിവസം തന്നെ ഏഴ് കോടിക്ക് അടുത്ത കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. ഇപ്പോൾ 12-ാം ദിനത്തിലും പ്രതിദിന കളക്ഷന്‍ ഒരു കോടി കടന്നു. ഈ രീതിയിൽ പോയാല്‍ ടൊവിനോയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാകും അജയന്റെ രണ്ടാം മോഷണം.
അതേസമയം ടൊവിനോ സോളോ നായകന് ആയി ആദ്യമായി 100 കോടി നേടുന്ന ആദ്യത്തെ ചിത്രമായിരിക്കും എആര്‍എം. നേരത്തെ 2018 ആഗോളതലത്തില്‍ 176 കോടി നേടിയിരുന്നു. 2018 ല്‍ കുഞ്ചാക്കോ ബോബന്, ആസിഫ് അലി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു.