വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍; ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചു

single-img
21 September 2023

കോട്ടയം ജില്ലയിലെ വിവിധ മലയോര മേഖലയില്‍ മഴ തുടരുന്നതിനിടെ തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍. ഇതിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മഴയെ തുടര്‍ന്ന് മീനച്ചിലാറിന്റെ കൈവഴികള്‍ ശക്തമായി ഒഴുകുകയാണ്.

ഇതോടൊപ്പം മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീക്കോയി വില്ലേജിലെ വെളിക്കുളം സ്‌കൂളില്‍ ക്യാമ്പ് തുറന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചു. ജില്ല കളക്ടറാണ് ഉത്തരവിറക്കിയത്. വാഗമണ്‍ റോഡില്‍ മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.