ആകാംക്ഷ ഉണർത്തി മലൈക്കോട്ടൈ വാലിബന്‍റെ ട്രെയ്‍ലര്‍ എത്തി
18 January 2024
മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ട്രെയ്‍ലര്‍ എത്തി. ഇന്ന് വൈകുന്നേരമായിരുന്നു ട്രെയ്‍ലര്‍ ഉടന്‍ എത്തുമെന്ന വിവരം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ട്രെയ്‍ലറിന് 2.23 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
സിനിമയിലെ ലോക സൃഷ്ടിയെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന, എന്നാല്‍ കഥാപശ്ചാത്തലത്തെക്കുറിച്ച് വലിയ സൂചനകളൊന്നുമില്ലാത്ത ട്രെയ്‍ലര്‍ കട്ട് ആണ് വാലിബന്‍റേത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.